Thursday, July 21, 2016

പെറ്റമ്മ

പെറ്റമ്മ ക്ക് എട്ടുമക്കള്‍ നാലാണും നാലും പെണ്ണും  അതില്‍ മൂത്തമകള്‍ എന്റെ അമ്മമ്മ . എന്നാല്‍ അവര്‍ മരിക്കുമ്പോള്‍ എന്റെ വല്യമ്മയുടെ മകള്‍ക്ക് കുട്ടി ജനിച്ചിരുന്നു .അതായതു അഞ്ചു തലമുറകള്‍ ഒരേസമയം ജീവിച്ചിരുന്നു .പെറ്റമ്മ തൊണ്ണൂറു വയസിനു മേല്‍ ജീവിച്ചിരുന്നു
കുടുംബ വീടിന്റെ നിലവറയില്‍ ആയിരുന്നു താമസം  അതിലേക്കുള്ള വാതില്‍ പുറത്തേക്കു കാണാമായിരുന്നു കോവണി ഒന്നും ഇല്ലായിരുന്നു .
രണ്ടാമത് അറിപ്പല്ലുകള്‍ കിളിര്‍ത്തു എന്നാണ് പറഞ്ഞു കേട്ടത് .എങ്കിലും വലിയൊരു കുട്ടിയെപ്പോലെ ഓടിനടന്നിരുന്നു
ചെറിയ ചെറിയ ഓര്‍മ്മകള്‍ മനസ്സില്‍ തങ്ങി നില്‍ക്കുന്നു  

No comments:

Post a Comment