Friday, July 22, 2016

കുമാര്‍

ഉത്തരെണ്ട്യയില്‍ ജോലി അന്വേഷിച്ചു അലയുന്ന കാലഘട്ടം .ഫരീദാബാദിലെ ഒരു സന്ധ്യക്ക്‌ ഒരാള്‍ തന്നെ തെരക്കി വരുന്നു ഒരു പഞ്ചാബി മധ്യവയസ്കന്‍ . സംസാരത്തില്‍ നിന്ന് മനസിലായത് താന്‍ ആപ്ലികേഷന്‍ അയച്ച ഒരു കമ്പനിയിലെ ഉദ്യോഗസ്ഥനത്രേ .ജോലി തരപ്പെടുത്താന്‍ കഴിയും എന്നൊക്കെ പറഞ്ഞപ്പോള്‍ സമാധാനമായി .
സംസാരത്തിനിടക്ക്‌ മൂന്നു രൂപ കാണുമോ എന്ന് ചോദിച്ചപ്പോള്‍ കൊടുക്കാനാണ് തോന്നിയത്.അന്നത്തെ ഒരാളുടെ ദിവസക്കൂലി അഞ്ചു രൂപയൊക്കെ ആയിരുന്നു എന്നോർക്കണം  വീട്ടിലേക്കു വരുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ നിഷേധിക്കാനായില്ല 
അഞ്ചാം നമ്പറിലെ ചെറിയൊരു ഒറ്റ മുറി അടുക്കള വീട്ടിലേക്കാണ് ചെന്നത് വാതിലില്‍ മുട്ടിയപ്പോള്‍ പത്തു പതിനേഴുവയസുള്ള ഒരു പെണ്‍കുട്ടി വന്നു വാതില്‍ തുറന്നു അതിന്റെ ചേച്ചിയും അമ്മയും അകത്തുണ്ടായിരുന്നു
കുമാര്‍ അവരെ പരിചയപ്പെടുത്തി മക്കള്‍ രണ്ടുപേരും  ഷേക്ക്‌ ഹാന്‍ഡ്‌ തന്നു മൃദുലമായ കൈകൾ.അവർ  അടുത്ത് വന്നിരുന്നു വിശേഷം ചോദിക്കാനും തുടങ്ങി. പട്ടിണിക്കാരായ എനിക്കും സുഹൃത്തിനും സ്വര്‍ഗം കിട്ടിയ സന്തോഷമായിരുന്നു ഒന്ന് രണ്ടു സായാഹ്ന സന്ദര്‍ശനവും കൈ കൊടുക്കലും ചായ കുടിയും ഒക്കെ കഴിഞ്ഞു അയാള്‍ പറഞ്ഞ ജോലി ശരിയാകാതായത്തോടെ അത് അങ്ങനെ നിന്ന് പോയി 

No comments:

Post a Comment