Wednesday, July 20, 2016

ഓപ്പറേഷന്‍

പാരമ്പര്യമായി കിട്ടിയ ഒന്നായിരുന്നു ഹെര്‍ണിയ .തനിക്കു വലിയ ബുദ്ധിമുട്ടുകള്‍ തോന്നിയില്ല എങ്കിലും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്ഥ നാണ് എന്നൊരു  തോന്നല്‍ സൃഷ്ടിച്ചിരുന്നു കാരണം ഓട്ടം ചട്ടം എന്നിവയ്ക്കൊക്കെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു സൈക്കിള്‍ ചവിട്ടുന്നതിനും നിരോധനം ആയിരുന്നു
ചുരുക്കത്തില്‍ ചെറിയൊരു അപകര്‍ഷതയോടെയാണ് ജീവിതം തുടങ്ങിയത്
പതിനൊന്നു വയസില്‍ ഓപ്പറേഷന്‍  നടത്തുകയും ചെയ്തു .എങ്കിലും ആ കാലത്തെ ഓപ്പറേഷന്‍  ശരീരത്തില്‍ കൂടുതല്‍ ദണ്ഡം ഏല്‍പ്പിച്ചു എന്ന് വേണം പറയാന്‍
എങ്കിലും അതുവരെ അനുഭവിച്ച മാനസിക വ്യത അതോടെ തീര്‍ന്നു എന്ന് വേണം പറയാന്‍ .ആ കാലത്ത് ശാരീരിക വൈകല്യങ്ങളെ പരിഹസിക്കുന്ന ഒരു രീതിയാണ് ഉണ്ടായിരുന്നത് .പലേ പേരുകള്‍ പറഞ്ഞും പലരും കളിയാക്കിയിട്ടുണ്ട് .ഇന്നും മനസ്സില്‍ നില്‍ക്കുന്നത് ഒരു ചേച്ചിയുടെ ശിവനാണ്ടിമൂപ്പരെ എന്നുള്ള നീട്ടിയ വിളിയാണ്.തനിക്കു കാര്യം മനസിലായില്ലെങ്കിലും കൂടെ ഉണ്ടായിരുന്നവര്‍ക്ക് കാര്യം പിടി കിട്ടുകയും അവര്‍ മറുപടി കൊടുക്കുകയും ചെയ്തു . കുശുമാണ്ട രസായനം എന്ന് പലരും പറയുമ്പോളും കാര്യം പിടികിട്ടിയിരുന്നില്ല
പക്ഷെ ഒരിക്കല്‍ ഒരു കുളത്തില്‍ കുളിക്കുമ്പോള്‍ അതിന്റെ ഭംഗി കണ്ടിട്ട് കൂടെ ഉണ്ടായിരുന്ന ഒരു ചേട്ടന്‍ കയറി പിടുത്തമിട്ടു. ആ പിടി വിടുവിച്ചു രക്ഷപെടാന്‍ പെട്ട പാട് ഇന്നും ഓര്‍മ്മ വരുന്നു
മറ്റൊരാള്‍ കൂടി അത് പോലെ കയറി പിടിക്കുമായിരുന്നു. അതൊരു ചേച്ചി ആയിരുന്നു . ഒരു പക്ഷെ അത് കൊണ്ടായിരിക്കാം ഒരിക്കലും അവരുടെ കയ്യെത്തുന്ന അകലത്തില്‍ പോകുമായിരുന്നില്ല     

No comments:

Post a Comment