കുട്ടിക്കാലത്തെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ നാടന്‍ എന്ജിനീയറിംഗ് നോക്കിയിരിക്കുക എന്നതായിരുന്നു
അതില്‍ ഏറ്റവും ആദ്യത്തെത് കല്‍ച്ചട്ടി നന്നാക്കല്‍ പണ്ടൊക്കെ പാചകങ്ങള്‍ കല്ച്ചട്ടിയില്‍ ആയിരുന്നു അവിയല്‍ വയ്ക്കാന്‍ ,മോര് കാച്ചാന്‍ ,സാംബാര്‍ വയ്കാന്‍ മീന്‍ വയ്കാന്‍ ഒക്കെ വെവ്വേറെ കല്ച്ചട്ടികള്‍ ഉണ്ടായിരുന്നു . അച്ഛമ്മ പൊട്ടിയ കല്‍ച്ചട്ടികള്‍ കളയാതെ സൂക്ഷിച്ചു വയ്ക്കുമായിരുന്നു . ഏതെങ്കിലും ഒരു ദിവസം കേള്‍ക്കാം കല്‍ച്ചട്ടി നന്നാക്കാനുണ്ടോ എന്ന നീണ്ട വിളി .
കല്‍ച്ചട്ടി നന്നാക്കുകാരന്‍ വന്നാലുടന്‍ മുറ്റത്തിന്റെ കോണില്‍ ഒരു ചൂള തയ്യാറാക്കുന്നു ഉമി കൊണ്ട് ആഴി ഉണ്ടാക്കുന്നു . പൊട്ടിയ ചട്ടിയുടെ മുറി ഒന്നിച്ചു ചേര്‍ത്ത് കല്പൊടി കൊണ്ട് മുറി കൂട്ടി കശുവണ്ടി നെയ്യില്‍ മുക്കിയ തുണി ഒട്ടിച്ചു വക്കുന്നു എന്നിട്ട് ചൂളയില്‍ ചുട്ടെടുക്കുന്നു തണുപ്പിച്ചു കഴിഞ്ഞു നോക്കിയാല്‍ മുറി കൂടിയിട്ടുണ്ടാകും
അടുത്തത് ഇയ്യം പൂശാനുണ്ടോ എന്ന നീണ്ട വിളി . അതും മുകളില്‍ പറഞ്ഞപോലെ മുറ്റത്തിന് കോണില്‍ ചൂള തയ്യാറാക്കുന്നു ഇവിടെ ചിരട്ടത്തീയാണ് ഉപയോഗിക്കുക ചെമ്പു പിത്തള തുടങ്ങിയവയുടെ പാത്രങ്ങളുടെ ഉള്‍വശം ഇയ്യം പൂശിയാണ് ഉപയോഗിച്ചിരുന്നത് .ഓരോ തവണയും ഇയ്യം തെയ്ഞ്ഞു തീരുമ്പോള്‍ വീണ്ടും പൂശിക്കുന്നു ആദ്യം അവര്‍ ചെയ്യുക പാത്രത്തിനകം വൃത്തിയായി ഉരച്ചു പഴയ ഇയ്യത്തിന്റെ അംശം കളയുന്നു . പിന്നീട് പാത്രം നന്നായി ചൂടാക്കുന്നു അതില്‍ ഫ്ലെക്സ് ആയി നവസാരം ആണ് ഉപയോഗിക്കുക നവസാരം പൌഡര്‍ അകത്തു തുണികൊണ്ട് തേയ്ച്ചു പിടിപ്പിക്കുന്നു അതിനു ശേഷം വെളുത്തീയത്തിന്റെ കഷ്ണം പാത്രത്തില്‍ ഇടുന്നു അത് ഉരുകുമ്പോള്‍ തുണികൊണ്ട് എല്ലായിടത്തും തേച്ചു പിടിപ്പിക്കുന്നു അതിനു ശേഷം അതില്‍ വെള്ള,ഒഴിച്ച് തണുപ്പിക്കുന്നു

ഇനി കുട നന്നാക്കു കാര്‍. അന്നൊക്കെ കുട വളരെ വിലപ്പെട്ട ഒരു സംഗതി ആയിരുന്നു . എന്തുകൊണ്ടോ കുടയുടെ കമ്പി പെട്ടെന്ന് ഒടിയുമായിരുന്നു
കുടനന്നാക്കല്ഒന്നുകിൽ കമ്പി മാറ്റി വേറെ കമ്പി ഇടുക കുതിര നാഴി ഇവ മാറ്റുക അല്ലെങ്കില്‍ കമ്പികള്‍ ചേര്‍ത്ത് കെട്ടുന്ന നൂല്‍ക്കമ്പി പൊട്ടിപ്പോകുക ഇവയൊക്കെയായിരുന്നു നന്നാക്കിയിരുന്നത് .അന്നൊക്കെ കുട വര്‍ഷങ്ങളോളം ഉപയോഗിച്ചിരുന്നു
No comments:
Post a Comment