ജീവിത സായാഹ്നം അന്ധകാര മയമാണല്ലോ അതുകൊണ്ടായിരിക്കാം സായാഹ്നം എന്ന പ്രയോഗം വന്നത്
പക്ഷെ എല്ലാ കാര്യത്തിലും സായാഹ്നം ആയാല്‍ അതും ഒരു ബുദ്ധിമുട്ടല്ലേ
ഈ 64മത്തെ വയസ്സില്‍ സങ്കല്പത്തില്‍ ഇല്ലായിരുന്ന പലതും
അനുഭവിക്കേണ്ടി വരുമ്പോള്‍ ഇനിയും പല മുന്‍കരുതല് കളും
എടുക് കാനുണ്ട് എന്നു തോന്നുന്നു ഒരു പക്ഷെ ചെറുപ്പത്തില്‍ ഞാന്‍ കണ്ടിരുന് ന സീനിയേഴ്സിന് കിട്ടിയിരുന്ന പരിഗണനയും ശ്രദ്ധയും ബഹുമാനവും മാണ്ടേട്ടറിയായി കണക്കാക്കിയ എന്‍റെ വിഡ്ഢിത്തമാകാം
ഇപ്പോഴത്തെ സ്ഥിതിയില്‍ ഇനിയുളള കാലത്തെ ജീവിതം
വളരെ വളരെ സ്വാര്‍ത്ഥനായാല്‍ മാത്രമേ മുമ്പോട്ട്
കൊണ്ടുപോകാ ന് കഴിയു എന്നതാണ് വാസ്തവം അവനവന്‍റ്റെ കാര്യത്തില്‍ ശ്രദ്ധിക്കാത്തപക്ഷം ജീവതം ട്രാജഡിയായിത്തീരും . ഭാഗ്യത്തിന് ഒറ്റയ്ക്ക് ജീവിച്ചു ശീലമുള്ളതിനാല്‍ അത് ഇനിയുള്ള കാലത്ത് വളരെ ഉപകരിക്കും .
പണ്ടു ഞാന്‍ ചിലരുടെയെങ്കിലും കാര്യത്തില്‍ അവരിത്ര
സ്വാര്‍ത്ഥരോ എന്നു വിചാരിച്ചതിന്റ്റെ അര്‍ഥം ഇപ്പോള്‍ മനസ്സിലാകുന്നു അവര്‍ അതു സ്വയരക്ഷ ക്കുവേണ്ടി എടുത്ത നടപടിയായിരുന്നു
എന്നു
ആദ്യം എല്ലാവിധ പേര്‍സണല്‍ ഐറ്റങ്ങളും വേര്‍തിരിക്കുക അവ സംരക്ഷിക്കു ക പേര്‍സണല്‍ എന്ന സ്റ്റിക്കര്‍ ഒട്ടിക്കെണ്ടിവരും
യാഥാര്‍ദ്ധ്യങ്ങളില്‍ നിന്നു ഒളിച്ചോടിയിട്ട് കാര്യമില്ല 60 വര്‍ഷം മുമ്പത്തെ ചിന്താഗതിയോ ലോകമോ അല്ല ഇന്നത്തേത് അതു മനസ്സിലാക്കി വേണം ഇനിയുള്ള ജീവിതം ആരും ആര്‍ക്കു വേണ്ടിയും കാത്തി രിക്കുന്നില്ല എല്ലാവര്‍ക്കും അവനവന്റെ സ്വന്തം ഒരു ജീവിതം ഉണ്ട് അതില്‍ നിന്നു സമയം കടമെടുത്ത് വേണം എന്നപ്പോലുള്ളവരെ ശ്രദ്ധിക്കാന്‍ അതു ഞാന്‍ ഒരവകാശമായി കണ്ടാല്‍ അതു എന്‍റെ വിഡ്ഢിത്തം ഒരു കാര്യത്തിനും ആരെയും ആശ്രയിക് കരുത് ഒരു നിവൃത്തി ഉണ്ടെങ്കില്‍ !
ഇനിയാണ് ശരിയായ സ്വാശ്രയം വേണ് ടത്
No comments:
Post a Comment