Monday, July 18, 2016

തരകന്‍ സാര്‍

അദ്ദേഹത്തിന്റെ ബ്ലോഗുകള്‍ വായിക്കുമ്പോള്‍ ഞാനുപേക്ഷിച്ചു പോന്ന നാട്ടില്‍ ക്കൂടി യാത്ര ചെയ്യുന്ന അനുഭൂതി സത്യത്തില്‍ ജീവിതം മുഴുവന്‍ പറിച്ചു നടീല്‍ ആയിരുന്നു അതിനാല്‍ ഒരിടത്തും വേരുരപ്പിച്ചതായി പറയാനില്ല എങ്കിലും ജനനം മുതല്‍ പന്ത്രണ്ടു വയസുവരെ ജീവിച്ച പിന്നീട് ഇടക്കൊക്കെ സമരണകള്‍ പുതുക്കിയ നാട് അതിനോടുള്ള സ്നേഹം ഇന്നും മനസ്സില്‍ നിറയെ ഉണ്ട്
ഞാന്‍ അറിയാത്ത ഒത്തിരികാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് അറിയാന്‍ കഴിഞ്ഞിരുന്നു
അവസാനം ആയപ്പോള്‍ ആ പേജിലേക്ക് പോകാന്‍ മടിയായിരുന്നു ഒരു ഭയം
ഇന്ന് അത് തുറന്നു ഭയ്ന്നിരുന്നത് തന്നെ സംഭവിച്ചു അദ്ദേഹം ഇന്നില്ല പക്ഷെ അവസാനമായി ഒരു ബ്ലോഗ്‌ അദ്ദേഹത്തെക്കുറിച്ച്  മക്കള്‍ എഴുതിയിരിക്കുന്നു അതും വളരെ നാളായി 

No comments:

Post a Comment