ടോയ്‌ലറ്റു ആദ്യമായി കണ്ടത് ൩-൪ വയസിൽ ആയിരുന്നു .ഇളയ അനിയനെ പ്രസവിക്കാൻ 'അമ്മ ആശുപത്രിയിൽ അഡ്‌മിറ് ആയപ്പോൾ . അന്ന് കൊച്ചിയിലെ ആ ആശുപത്രിയിൽ വച്ച് ആയിരുന്നു ഡോ രാമഭായി ഭട്ട് ഡോക്ടർ ഭട്ട് ഇവരുടെ ആശുപത്രിയായിരുന്നു പേര് ഓർമ്മ വരുന്നില്ല ഇന്നും അവർ ഭാര്യ യുടെയും ഭർത്താവിന്റെയും രൂപം മനസ്സിൽ കാണാം രണ്ടു പേരും ഡോക്ടർമാർ ആയിരുന്നു .മക്കൾ ഉണ്ടായിരുന്നില്ല എന്നാണ് ഓർമ്മ
അന്ന് ഹോസ്പിറ്റൽ റൂമിൽ വച്ച് മൂത്രമൊഴിക്കണമെന്ന് പറഞ്ഞപ്പോൾ റൂമിനകത്തു തന്നെയുള്ള ടോയ്‌ലറ് ലേക്ക് ആയിരുന്നു കൊണ്ടുപോയത് അന്നതിനു കക്കൂസ് എന്നായിരുന്നു പറഞ്ഞിരുന്നത് .കക്കൂസിനു വളരെ മാന്യത യുള്ള കാലമായിരുന്നു .കാർബോളിക് സോപ്പിന്റെ മണമുള്ള എന്തോ കലക്കിയാണ് ക്ളീൻ ചെയ്തിരുന്നത് അതിന്റെ മണം ഇന്നും ഓർമ്മയിൽ തങ്ങി നിൽക്കുന്നു. മാത്രമല്ല എന്റെ സങ്കല്പത്തിൽ വെളുത്ത വലിയൊരു പിഞ്ഞാണമായിരുന്നു അത് ചുവട്ടിൽ വലിയൊരു ദ്വാരവും .മടിച്ചു മടിച്ചാണ് അന്ന് ആ പിഞ്ഞാണത്തിൽ മൂത്രമൊഴിച്ചതു

No comments:
Post a Comment