Thursday, July 14, 2016

മാലിനി ടീച്ചറുടെ മൌസ് ക്ലിക്കുകള്‍

ഇന്ന് മനസ്സില്‍ കൂമ്പാരമായി കിടക്കുന്ന ഫയലുകള്‍ തുറക്കാന്‍ മൌസ് ക്ലിക്കുകള്‍ കൂടിയേ തീരൂ. സ്നേഹപൂര്‍വ്വം ആരെങ്കിലും മനസിലെ ഫോള്‍ഡര്‍ കള്‍  തുറന്നു എതെങ്കിലു മൊക്കെ ഫയലുകളില്‍ ക്ലിക്ക് ചെയ്‌താല്‍ അവ തുറക്കാന്‍ എളുപ്പമാണ് . എന്റെ സുഹൃത്തായ  
മാലിനി ടീച്ചറുടെ മൌസ് ക്ലിക്കില്‍ ആദ്യം തുറന്ന ഫയല്‍ ഇതായിരുന്നു
എല്ലാം അവസാനിച്ചല്ലോ എന്ന നിര്‍വൃതിയില്‍ ജീവിച്ചിരുന്ന കാലം. നിര്‍വൃതിയുടെ കാരണം ജീവിതത്തിന്റെ സ്ക്രിപ്റ്റും അഭിനയവും എല്ലാം തന്റെ വഴിക്ക് തന്നെ അവസാനിക്കുന്നുണ്ടല്ലോ എന്ന അഹങ്കാരം ആയിരുന്നു. സത്യത്തില്‍ ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തവും അതു  തന്നെ .
നാട്ടിലെ പ്രസിദ്ധനായ ജോത്സ്യന്‍ എഴുതിയ ജാതകം .മലയാളത്തില്‍ ആയിരുന്നതിനാല്‍ ഇടയ്ക്കിടെ വായിച്ചു നോക്കുന്ന ശീലവും കൂടി ആയപ്പോള്‍ തിരക്കഥക്ക് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല
 1948 ലെ കണക്കു വച്ച് 48 വയസിന്റെ ആയുസ് വളരെ ഭേദപ്പെട്ടതു തന്നെ   ആയിരുന്നു
ഏതായാലും അതുവരെയുള്ള ജീവിതം ഏതാണ്ടൊക്കെ സ്വന്തം സ്ക്രിപ്റ്റ് അനുസരിച്ച് തന്നെ നടന്നു
പക്ഷെ അവസാനമായപ്പോള്‍ ലോകത്തിന്റെ ഗതി ആകെ മാറുന്ന ലക്ഷണമാണ് കണ്ടത് വീഡിയോ ക്യാമറ കള്‍ ,കംപ്യുട്ടര്‍, മൊബൈല്‍ ഫോണ്‍ എന്തിനു ലോകം മൊത്തത്തില്‍ ഒരു മാറ്റം
കമ്യൂണിക്കേഷന്‍ ആണ് അത്ഭുതപ്പെടുത്തിക്കളഞ്ഞത്. നാടുവിട്ട കാലങ്ങളില്‍ പത്തു ദിവസമെടുത്ത് അറിഞ്ഞിരുന്ന  വിവരങ്ങള്‍ എസ ടി ഡി കാള്‍ വഴി അപ്പപ്പോള്‍ അറിയാന്‍ കഴിഞ്ഞത്  അങ്ങനെ എന്തെല്ലാം . ഇത്രയും സുന്ദരമായ്‌ ലോകം ഉപേക്ഷിച്ചു പോകേണ്ടി വരുമല്ലോ എന്ന ചിന്ത വിഷമിപ്പിക്കാന്‍ തുടങ്ങി . ഏറ്റവും സന്തോഷം തന്നതു സ്വന്തം തൊഴിലായ എന്ജിനീറിങ്ങില്‍ വന്ന അത്ഭുതങ്ങളാണ് മൂന്നും   നാലും ദിവസം കഷ്ടപ്പെട്ട് ഉണ്ടാക്കിയിരുന്ന ഡ്രോയിങ്ങുകള്‍ വെറും മണിക്കൂറിനുള്ളില്‍ ഉണ്ടാക്കാന്‍ കഴിയുക അങ്ങനെ ഒത്തിരി ഒത്തിരി കാര്യങ്ങള്‍ ഈ ലോകം സുന്ദരമാണ് . കഴിഞ്ഞതല്ല  ഇനി വരാനിരിക്കുന്ന ലോകമാണ് സുന്ദരം  എന്ന് തോന്നിത്തുടങ്ങിയ അവസരങ്ങള്‍.
ഏറ്റവും അത്ഭുതം പണ്ട് തിയെട്ടര്‍കളില്‍  കാണാന്‍ കഴിയാതെ ഇനി ഒരിക്കലും കാണാന്‍ സാധിക്കില്ലല്ലോ  എന്നോര്തിരുന്ന സിനിമകള്‍ അതുപോലെ പാട്ടുകള്‍ ഇതൊക്കെ വീട്ടിലിരുന്ന കാണാന്‍ കഴിയുന്ന അവസ്ഥ ലോകത്തിന്റെ ഈ മാറ്റം അത്ഭുതപ്പെടുത്തിക്കളഞ്ഞു . മുന്നോട്ടുള്ള തിരക്കഥ കയ്യിലില്ല എങ്കില്‍ ക്കൂടി ജീവിക്കാനുള്ള കൊതി മനസ്സില്‍ സ്ഥാനം പിടിച്ചു
സുഹൃത്തുക്കളും സ്വന്തം തലമുറയില്‍പ്പെട്ടവരും പുതിയ സാഹചര്യത്തോട് മുഖം തിരിഞ്ഞു നിന്നപ്പോള്‍  ആദ്യമൊക്കെ അവരുടെ ഒപ്പമാണ് നിന്നത്
എങ്കിലും കാലത്തിനൊത്തു  നീങ്ങിയില്ലെങ്കില്‍ ഇനിയുള്ള ജീവിതത്തിനു അര്‍ത്ഥമില്ല എന്നൊരു തോന്നല്‍ മനസ്സില്‍ ബലപ്പെട്ടു വരികയായിരുന്നു
എന്നത്തേയും പോലെ ഏതിലെങ്കിലും ചാടിയാല്‍ അതിന്റെ അങ്ങേയറ്റം വരെ എത്തണം എന്ന ശീലവും കൂടി ആയപ്പോള്‍ കാര്യങ്ങള്‍ പെട്ടെന്നായിരുന്നു
2000  മാണ്ടില്‍ 90 റായിരം രൂപ യുടെ കൊമ്പാക്ബ്രാണ്ട കമ്പ്യുട്ടറും സാമഗ്രികളും വാങ്ങി സുഹൃത്തുക്കളുടെ പഴി കേള്‍ക്കാതിരിക്കാന്‍ ഒരു വര്‍ഷത്തോളം ഒളിപ്പിച്ചു വച്ചാണ് ഉപയോഗിച്ചത് എന്ന് പറഞ്ഞാല്‍ മതിയല്ലോ
അവിടുന്നിങ്ങോട്ടു തിരക്കഥയില്ലാത്ത ജീവിതം തുടരുന്നു
പുതിയ ലോകം പുതിയ അനുഭൂതികള്‍ പുതിയ അവസരങ്ങള്‍ പുതിയ ചിന്തകള്‍
എങ്കിലും ഇന്ടര്നെട്ടും സൈബര്‍ ലോകവും എന്തോ വലിയ അപകടമാണെന്നും അനാവശ്യമാണെന്നും ഒക്കെ പറഞ്ഞു സമാധാനിച്ചു നല്ലൊരു വിഭാഗം ഇതില്‍ നിന്ന് വിട്ടു നിന്നിരുന്നു
ഇതെല്ലാം എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന ആ  സാധുക്കളോട് സഹതാപ മേയുള്ളൂ എങ്കിലും അവരും ഒരു രക്ഷയുമില്ലാതെ ഇടയ്ക്കിടെ ഈ ലോകത്ത് തലകാണിക്കുന്നത് കാണുമ്പൊള്‍ സന്തോഷമുണ്ട്

No comments:

Post a Comment