Wednesday, July 20, 2016

മരണം

ജീവിതത്തില്‍ ഒരു മരണമേ നേരിടട്ട്  കണ്ടിട്ടുള്ളൂ .അതോ ഇനി ബാക്കിയൊക്കെ ഓര്‍മ്മ വരാത്തതാണോ .അറിയില്ല
അച്ഛന്‍ മരിക്കുന്നതായിരുന്നു അത് .കഴിഞ്ഞ പത്തു മണിക്കൂറുകളായി അബോധാവസ്ഥയില്‍ ആയിരുന്നു എന്ന് പറയാം എങ്കിലും ശ്വസോച്ച്വാസം ഉണ്ടായിരുന്നു .രാവിലെ എട്ടുമണി മുതല്‍ ശ്വാസോച്ച്വാസം ഒരു താളത്തി ലായി അവസാനം  മുഖത്തെ പേശികള്‍ ചലിക്കുന്നത്‌ കണ്ടു മൂക്കിന്റെ ദ്വാരവും വികസിച്ചു പെട്ടെന്ന് ശ്വാസം നിന്നു
നഴ്സുകളും മറ്റും ഓടിവന്നു റിവയ്വ് ചെയ്യാനുള്ള ക്രിയകള്‍ ഒക്കെ ചെയ്തു നോക്കി നെഞ്ചില്‍ അമര്‍ത്തുകയും മറ്റും
എന്നാല്‍ എല്ലാം അവസാനിക്കുകയായിരുന്നു
ജീവിതത്തില്‍ പെട്ടെന്ന് എല്ലാം മാറിമറിഞ്ഞത് പോലെ .തുണയില്ലാത്ത നാല് പെണ്‍കുട്ടികള്‍ രണ്ടനിയമാര്‍ തനിക്കു താഴെ കൂടാതെ വിധവയായ അമ്മ
ഇനി എല്ലാവരെയും ഓരോ വഴിക്ക് എത്തിച്ചിട്ടാവാം  സ്വന്തം കാര്യം അതായിരുന്നു മനസില്‍. .അവസാനത്തെ പെണ്‍കുട്ടിയുടെ കല്യാണം കഴിയുന്നതു  വരെ കുടുംബം ഒന്നാണ് എന്ന വിശ്വാസം എല്ലാവരിലും ഉറപ്പിച്ചു നിര്‍ത്താന്‍ വളരെ ശ്രമിക്കേണ്ടി വന്നു .ഒരു പക്ഷെ ഇനി ആരും അംഗീകരിച്ചു തരില്ലെങ്കിലും അവസാനം സ്വന്തം  കടമകള്‍ പൂര്‍ത്തിയാക്കി എന്ന സന്തോഷം അനുഭവിക്കാന്‍ കഴിഞ്ഞു
പിന്നീട് അവസാനം വരെ അമ്മയെ സംരക്ഷിക്കുന്നതിലും വീഴ്ച വരുത്തിയിട്ടില്ല എന്നും വിശ്വാസമുണ്ട്‌ . മരിക്കുമ്പോളും അമ്മയുടെ കയ്യില്‍ ആവശ്യത്തിനു പണം ഉണ്ടായിരുന്നു
മാത്രമല്ല ബാക്കി കര്‍മ്മ ങ്ങളും ആര് നടത്തി എങ്ങനെ നടത്തി എന്ന് പുറത്തറിയാത്ത രീതിയില്‍ സകലരെയും ഉള്‍പ്പെടുത്തി മാന്യമായി നടത്തു കയും ചെയ്തു  അങ്ങനെ ഇനി ഇതുങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് കാണാന്‍ കാത്തിരുന്ന ചിലര്‍ക്കൊക്കെ മറുപടിയും ആയി          

No comments:

Post a Comment