Tuesday, July 26, 2016

കര്‍ക്കിടകം

കര്‍ക്കിടകം അല്പം ഭയമുണ്ടാക്കുന്ന മാസമാണ് . എല്ലാം കര്‍ക്കിടകം കഴിഞ്ഞിട്ടാവട്ടെ എന്നൊരു തോന്നല്‍ മനസിലുണ്ട് . കര്‍ക്കിടകം കഴിഞ്ഞാല്‍ രക്ഷപെട്ടു എന്നും
ങ്ഹാ എന്തെങ്കിലും ആവട്ടെ
ഏതായാലും അല്പം ഭയമൊക്കെ ഉണ്ടിപ്പോള്‍ പക്ഷെ ഭയം പേടി എന്ന അര്‍ത്ഥത്തിലല്ല മുംബയില്‍ നിന്ന് തിരിച്ചു  എറണാകുളം അടുക്കാറാ കുമ്പോള്‍ ഉള്ള ഒരു മാനസികാവസ്ഥ അത്രേയുള്ളൂ
മാത്രമല്ല ഇനി കാര്യമായി ഒന്നും ചെയ്യാനില്ലല്ലോ എന്ന തോന്നലും വര്‍ധിച്ചു വരുന്നു എന്നാല്‍ ബിസിനസില്‍ ചെറിയ അനക്കങ്ങള്‍ കാണുന്നുമുണ്ട്
എഴുപതില്‍ എത്തിയാലൊരു പിറന്നാളാഘോഷം നടത്തണമെന്നുമുണ്ട് .പക്ഷെ അതിനും വിമര്‍ശനങ്ങള്‍ ഉണ്ടാകും എല്ലാ സുഹൃത്തുക്കളെയും ഒന്നിച്ചു കാണാന്‍ കഴിയുക ഒരു നല്ല കാര്യമാണ് എന്നാല്‍ അത് ഗിഫ്റ്റ് കല്‍ ഉദ്ദേശിച്ചാണോ എന്ന് സംശയിക്കാനും വഴിയുണ്ട്  ഇനി വേണ്ടെന്നു പറഞ്ഞാല്‍ അത് ഓര്‍മ്മിപ്പിക്കല്‍ ആണെന്നും പറയും അതാണ് പ്രശ്നം  ചുമ്മാ ഒരു ആഗ്രഹം ഉണ്ടാക്കി നോക്കിയതാണ് അതിനിനി പതിനെട്ടു മാസങ്ങള്‍ കാത്തിരിക്കണം
ആര്‍ക്കറിയാം നടക്കുമോന്ന്  
ഇന്നേതായാലും അസ്വസ്ഥകള്‍ ഉണ്ട് ഭയവും 

No comments:

Post a Comment