Sunday, July 17, 2016

ഹീറോ

ചെത്തുകാരന്‍
 ദാമോദരന്‍
മനസിലെ ആദ്യത്തെ ഹീറോ ആയിരുന്നു .വീട്ടിലും രണ്ടു തെങ്ങുകള്‍ ചെത്താന്‍ കൊടുത്തിരുന്നു .രാവിലെയും വൈകുന്നേരവും ചെത്താന്‍ വരിമയിരുന്നു .ആരോഗ്യമുള്ള ശരീരം കടഞ്ഞെടുത്ത മസിലുകള്‍ തെങ്കില്‍ കയറുന്നതും ഇറങ്ങുന്നതും ഞങ്ങള്‍ കുട്ടികള്‍ അത്ഭുതത്തോടെ നോക്കി നിന്ന് .അടുത്ത് വന്നാല്‍ കള്ളിന്റെ പ്രത്യേക മണം സത്യത്തില്‍ അന്ന് ആ മണം ഇഷ്ടമായിരുന്നോ എന്ന് ഓര്മ വരുന്നില്ല കല്ലിന്റെയും വിയര്‍പ്പിന്റെയും ചേര്‍ന്ന ഒരു മണമായിരുന്നു അത്
പൊക്കം അല്പം കുറവായിരുന്നു അന്നത്തെ മനുഷ്യര്‍ പൊതുവേ പൊക്കം കുറവായിരുന്നല്ലോ അന്ന് പട്ടാളത്തില്‍ ചേരാന്‍ പറ്റിയ ശാരീരിക യോഗ്യതകള്‍ ഉള്ള മനുഷ്യര്‍ ഒരു അത്ഭുതമായിരുന്നു
വീടിനടുത്തുള്ള പുറമ്പോക്ക് ഭൂമിയില്‍ ഒരു കൊച്ചു ഓലപ്പുര ഒറ്റ രാത്രികൊണ്ടാണ് കെട്ടിയത്  . പിറ്റേ ദിവസം ഞങ്ങള്‍ കാണുന്നത് സുന്ദരിയായ ഒരു ചേച്ചി ? (ഇല്ല അന്ന് ആരെയും ചേച്ചി എന്ന് വിളിക്കാന്‍ അനുവാദമില്ലായിരുന്നു ) നിന്ന് പല്ല് തേക്കുന്നു .അടുത്ത് ഒരു പട്ടിയുമുണ്ട് .ഞങ്ങളുടെ നാട്ടില്‍ നായ്‌ ഇല്ല ആണ്പട്ടിയും പെണ്പട്ടിയും ആയിരുന്നു .അതില്‍ പെണ്പ ട്ടിയെ എടുത്തു പറയണം  പട്ടി ആണായിരുന്നു ഞങ്ങളുടെ നാട്ടില്‍
ദാമോദരന്റെ പട്ടി കടിക്കുന്ന പട്ടി യാണെന്ന് പണ്ടേ കേട്ടിരുന്നു .
അത് ദാമോദരന്റെ വാലത്തി യാണ് .ചെത്തുകാരന്‍ വാലത്തി യെ പിടിച്ചു കൊണ്ട് പോന്നു അന്നത്തെ ഏറ്റവും വലിയ വിപ്ലവം ആയിരുന്നു അത്
എന്തൊക്കെയായാലും രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോള്‍ ആ വീട് അനാഥമായി കിടന്നു ദാമോദരനും നാട്ടില്‍ വരാതെയായി എങ്കിലും ഞങ്ങള്‍ കുട്ടികള്‍ക്ക് അതിനുള്ളില്‍ കയറാന്‍ പേടിയായിരുന്നു
ദാമോദരന്റെ പട്ടി ആരെയും കടിക്കതെയായി ശരിക്കും ഒരു തെണ്ടിപ്പട്ടിയായി അലഞ്ഞു നടന്നു 

No comments:

Post a Comment