ജീവിതത്തിലെ ഇഷ്ടങ്ങള്‍ ചിതറിക്കിടക്കുകയാണ് .പൊട്ടിയ കണ്ണാടിചില്ലുകള്‍ പോലെ . സത്യത്തില്‍ ഒരുമനുഷ്യനും മുഴുവന്‍ കണ്ണാടി ലഭിക്കാറില്ല . ജീവിതത്തില്‍ ഓരോ സന്ദര്‍ഭത്തിലും ഓരോ കണ്ണാടി കഷ്ണങ്ങള്‍ക്ക് പിന്നാലെ പായുകയാണ് .
ഇഷ്ടപ്പെട്ട ഒരു നോട്ടം .അത് കണ്ടുകഴിഞ്ഞാല്‍ മറ്റെല്ലാം മറക്കുന്നു ഒരു പക്ഷെ അതിനെ മാത്രം ആധാരമാക്കി സ്വപ്‌നങ്ങള്‍ നെയ്യുന്നു അങ്ങിനെ എന്തെല്ലാം ഇഷ്ടപ്പെട്ട സ്വരം നിറം മണം സ്വഭാവം അങ്ങനെ നൂറു നൂറു ഇഷ്ടങ്ങള്‍ .
ഓരോ ഇഷ്ടത്തിന്റെ പിന്നാലെ പായുംപോഴും മറ്റു എത്രയോ ഇഷ്ടങ്ങള്‍ പൂര്തീകരിക്കാതെ നില്‍ക്കുന്നു
അവസാനം എല്ലാം കഴിയുമ്പോഴാണ് ഇതയിരുന്നല്ലോ തന്റെ മനസിലുണ്ടായിരുന്ന വലിയോരിഷ്ടം എന്ന ചിന്ത ബാക്കി നില്‍ക്കുന്നു
പുതിയ ലോകം പണ്ടാര്‍ക്കും ലഭിക്കാതിരുന്ന അവസരങ്ങലുമായാണ് വന്നത് .സമയം കളയാതെ ആ ലോകത്തില്‍ ചാടിക്കടക്കാന്‍ കഴിഞ്ഞവര്‍ക്കൊക്കെ ഇത്രയെങ്കിലും മനസിലാക്കാനുള്ള അവസരം കിട്ടി ബാക്കിയുള്ളവര്‍ ഇതൊന്നും അറിയാതെയുള്ള ലോകത്ത് ജീവിക്കുന്നു
സത്യത്തില്‍ എല്ലാം ആപേക്ഷികമല്ലേ
ഓരോ സമയത്തും ഇതാണല്ലോ സ്വര്‍ഗം എന്ന് കരുതാനും അടുത്തനിമിഷം തന്നെ സ്വര്‍ഗം എത്ര ദൂരെ എന്നും തോന്നിപ്പിക്കാന്‍ കഴിയുന്ന ജീവിതം
No comments:
Post a Comment