പന്ത്രണ്ടു വയസുവരെയുള്ള തന്റെ ജീവിതം .അത് വേറൊരു ലോകമായിരുന്നു .ഹൈന്ദവതയുടെയും വര്‍ണ്ണവിവേചനത്തിന്റെയും തൊടീലിന്റെയും തീണ്ടലിന്റെയും കാലഘട്ടം . തികച്ചും മനുവാദത്തിന്റെ നിയമങ്ങള്‍ അനുസരിച്ചുള്ള ജീവിതം 1948 മുതല്‍ 1960 വരെയുള്ള കാലഘട്ടം .
അന്നതൊന്നും അത്ര കാര്യമായ വിഷയങ്ങള്‍ ആയി ചെറുമനസില്‍ പതിഞ്ഞിരുന്നോ എന്ന് സംശയം
എന്നാല്‍ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു പൊളിച്ചടുക്കല്‍ ആയിരുന്നു പിന്നീട് സംഭവിച്ചു കൊണ്ടിരുന്നത്
നാണിയമ്മയുടെ ലോകം സുന്ദരമായിരുന്നു . നാട്ടുപ്രമാണിയായ ഭര്‍ത്താവ് പോരാത്തതിനു നാട്ടിലെ ഏറ്റവും വലിയ ഭൂസ്വത്തിനു ഉടമയായ ഒരു കുടുംബത്തിന്റെ കാര്യസ്ഥന്‍ എന്തിനും പോന്ന മൂന്നു ആണ്മക്കള്‍ ഗ്രാമത്തിലെ മൊത്തം ജനത്തിന്റെ ആദരവ് കിട്ടിയിരുന്നു
വര്ഷം മുഴുവന്‍ കഴിഞ്ഞാലും പത്തായങ്ങള്‍ ഒഴിഞ്ഞിരുന്നില്ല. പാട്ടഭൂമികളായി വേണ്ടത്ര നിലങ്ങളും പറമ്പുകളും പോരാത്തതിനു നേരിട്ടുള്ള നിയന്ത്രണത്തിലുള്ള മറ്റനേകം ഭൂസ്വത്തുകള്‍
അന്നത്തെ ലോകത്ത് ഭക്ഷണം ആയിരുന്നു ഏറ്റവും പ്രധാന്യ മുള്ള കാര്യം . രണ്ടു നേരവും ചോറ് ഉണ്ണാന്‍ കഴിഞ്ഞിരുന്നവര്‍ ആയിരുന്നു അന്നത്തെ ഭാഗ്യ വാന്മാര്‍ .
ഭക്ഷണ ത്തിന്റെ കുറവ് കൊണ്ട് മൊത്തം മനുഷ്യര്‍ മെലിഞ്ഞവരായിരുന്നു മനുഷ്യർക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽ നാണിയമ്മ പ്രസിദ്ധയായിരുന്നു . ഒരുപക്ഷെ അന്ന് ആ നാട്ടിൽ അവർ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ചിട്ടില്ലാത്ത ആരും തന്നെ ഉണ്ടായിരുന്നില്ല
ഭക്ഷണം നല്കുന്നവരോട് മനുഷ്യര്‍ക്ക് നന്ദിയും സ്നേഹവും ഉണ്ടായിരുന്ന ഒരു കാലഘട്ടം ഭക്ഷണം കഴിച്ചുകഴിഞ്ഞു പത്രം കഴുകി കമഴ്ത്തി വെക്കുമായിരുന്നു അവരെല്ലാം
അല്പം തടിയും തുടിച്ച കവിളുകളും ഉള്ളവരെ ആദരവോടെ നോക്കിക്കണ്ടിരുന്ന കാലഘട്ടം

No comments:
Post a Comment