Saturday, April 13, 2019

തീരാത്ത സംശയം

എങ്കിലും ഒരാള്‍ അങ്ങനെ ചെയ്യുമോ ? ഒരിക്കലും തീരാത്തതും ഇനി തീര്‍ക്കാന്‍ അവസരമില്ലാത്തതുമായ സംശയമാണത്. വളരെ വയനപ്രിയനായ മനുഷ്യന്‍ ഒത്തിരി അറിവുകളും മോഡേണ്‍ ചിന്തകളും പുരോഗമന ചിന്തകളും സെന്റിമെന്റല്‍ അല്ലാത്ത സ്വഭാവവും .ഒരു പക്ഷെ അങ്ങനെയൊരാളില്‍ നിന്ന് ഇങ്ങനെ എന്തുകൊണ്ട് സംഭവിച്ചു കൂടാ . അവര്‍ തമ്മില്‍ സ്നേഹമായിരുന്നെങ്കിലും രണ്ടു കുട്ടികള്‍ ആയെങ്കിലും ഇന്ടലെക്ച്ച്വല്‍ മാച്ചു അല്ലായിരുന്നു എന്നുവേണം പറയാന്‍
ആദ്യം ഒരു സുഹൃത്ത്‌ കൂടെ താമസമുണ്ടായിരുന്നു അറിഞ്ഞുകൊണ്ട് പലേ സ്വാതന്ത്ര്യങ്ങളും അനുവദിച്ചു കൊടുത്തിരുന്നു .എന്നാല്‍ പുതിയ നാട്ടില്‍ പുതിയ സാഹചര്യത്തില്‍ ആ സുഹൃത്തിനെ ഉപേക്ഷിക്കേണ്ടി വന്നു.ഒരു പക്ഷെ അയാള്‍ക്ക് പകരം മറ്റൊരാള്‍ക്ക്‌ വേണ്ടിയുള്ള അന്വേഷണത്തില്‍ ആയിരുന്നിരിക്കണം തന്നെ കിട്ടിയത് .
ആവശ്യത്തില്‍ കൂടുതല്‍ സ്വാത ന്ത്ര്യം അനുവദിച്ചു തന്നപ്പോള്‍ സംഭവിക്കാനുള്ളതു സംഭവിച്ചു
ശാരീരികവും മാനസികവും വൈകാരികവും ആയ ആവശ്യങ്ങള്‍ എല്ലാം ലഭിക്കുമെന്നയപ്പോള്‍ ആ ബന്ധം വളര്‍ന്നു പന്തലിച്ചു .
അവസാനം എങ്ങനെയോ അതില്‍ നിന്ന് രക്ഷപെട്ടു ചാടി പോന്നു എന്നുവേണം പറയാന്‍ .     

No comments:

Post a Comment