Saturday, July 6, 2019

ഫൈബ്രോയിഡ്

പരിചയപ്പെട്ടപ്പോള്‍ മുതല്‍ ചാറ്റില്‍ ക്കൂടി  എത്ര ദൂരം വരെ സഞ്ചരിക്കാനും തയ്യാറായ സുന്ദരി മാര്‍ക്കണ്ടേ യന്റെ മനോവിഷമ ത്തെ ക്കുറിച്ച് സംസാ രിക്കുമ്പോളോക്കെ അതിനെന്താ ഞാന്‍ അല്പം താമസിച്ചു ജനിച്ചു പോയി എന്നല്ലേ യുള്ളൂ എന്ന് സമാധാനിപ്പിച്ചവള്‍  പലേ രീതിയിലും അത്യാവശ്യമായ മാനസികോല്ലാസം പകര്‍ന്നു തന്നപ്പോള്‍ അതിനു പ്രതിഫലം കൊടുക്കുന്നതിനും മടിച്ചില്ല.കാരണം പണ്ടുമുതലേ സൌജന്യം ദഹിക്കാത്ത ഒരാളാണല്ലോ താന് . നിരന്തര സമ്പര്‍ക്കം  ആസക്തിയായി മാറി ത്തു ടങ്ങിയപ്പോള്‍ അതിനുള്ള പരിഹാര മാര്‍ഗ്ഗ ങ്ങളെ ക്കുറിച്ചാ യി ചിന്തകള്‍  അതിനുള്ള അവസരങ്ങള്‍ തെളിഞ്ഞു വന്നപ്പോള്‍ അവളുടെ ആരോഗ്യ പ്രശ്നങ്ങള്‍ ആയി മുന്‍പന്തിയില്‍. എന്നാല്‍ ആ അവസരത്തില്‍ കയ്യൊഴിയാന്‍ കഴിയാത്തതിനാല്‍ മുന്നോട്ടുള്ള പ്ലാനുകള്‍ അതെ പടി അന്ഗീകരിക്കുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളൂ
ഫൈബ്രോയ്ദ് ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഒരു ചെറുപ്പക്കാരിയുടെ ലൈംഗിക വികാരങ്ങള്‍ എത്രത്തോളമുണ്ടാകും എന്നറിയാതെ അവളുമായു ള്ള  ലൈംഗിക ബന്ധം സ്വപ്നം കണ്ട വൃദ്ധനായ് ചെറുപ്പക്കാരന്‍
വൃദ്ധനെ ഉപയോഗപ്പെടുത്തണം എന്ന ചിന്ത ഒരു വശത്ത് ലൈംഗിക വിരക്തി മറുവശത്ത് .ആ അവസ്ഥയില്‍ ഒട്ടും പേടികൂടാതെ അയാളോടൊപ്പം യാത്ര ചെയ്യുകയോ ഹോട്ടല്‍ മുറികളില്‍ തങ്ങുന്നതിനോ അവള്‍ക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. അവസാനം അവള്‍ക്കു അവളുടെ പരിശുദ്ധിയുടെ തെളിവായി ഉയര്‍ത്തിക്കാട്ടാന്‍ ഒരനുഭവവും കൂടി ആയപ്പോള്‍ അതുവരെ ജീവിതത്തില്‍ സംഭാവിച്ചിട്ടുള്ള തിനൊക്കെ ഒരു മറയാക്കാന്‍ ഈ സംഭവം ഉപകരിക്കുകയും ചെയ്യും  
ഈ ഓരോട്റ്റ് സംഭവത്തോടെ അല്പം ബാക്കിയുണ്ടായിരുന്ന സ്വാഭിമാനവും നഷ്ടമായി മാത്രമല്ല വെറുമൊരു രക്ഷകന്റെ റോളില്‍ സ്വയം അവരോധിക്കുകയും ചെയ്യേണ്ടി വന്നു
സ്വന്തം കഴിവുകളുടെ അവസ്സനംയോ അതോ ഇനി അറപ്പുളവാക്കുന്ന വൃദ്ധന്‍ എന്ന പദവിയില്‍ എതിചെര്ന്നോ എന്ന തിരിച്ചരിവില്ലയ്മയില്‍ കുഴങ്ങി
ഏതായാലും ചോര്‍ന്നു പോയത് അതുവരെ സംഭരിച്ചിരുന്ന ധൈര്യം മാത്രമായിരുന്നു . അതെ സമയം ഇതൊന്നും ബജാറില്‍ കിട്ടാത്തത് കൊണ്ടായിരുന്നില്ലല്ലോ എന്ന ചിന്തയും കൂടി ആയപ്പോള്‍ .. സ്വയം സമര്‍പ്പണ ത്തിലൂടെ ലഭിക്കുന്ന ലൈംഗിക തയില്‍  മാത്രമേ തനിക്കു അല്പമെങ്കിലും സന്തോഷം ലഭിക്കൂ എന്ന തിരിച്ചറിവ് പണ്ടേ ഉണ്ടായിരുന്നു. എന്നത്തേയും അന്വേഷണവും അതിനു പറ്റിയ ഒരാളെ ഉദ്ദേശിച്ചുള്ളതും ആയിരുന്നു
ഒരിക്കലും തട്ടിയെടുത്തതോ ബലപ്രയോഗം നടത്തിയതോ ബാധ്യത പ്പെടുതിയതോ ചൂഷണം ചെയ്ത തോ ആയ ലൈംഗിക ബന്ധം ഒരിക്കലും തന്നെ സന്തോഷിപ്പിക്കില്ല എന്ന് നന്നായറിയാമായിരുന്നു
ജീവിതകാലം മുഴുവന്‍ വച്ച് നീട്ടുന്ന ലൈംഗിക തക്ക് വേണ്ടിയുള്ള കാത്തിരു  പ്പായിരുന്നു

ജീവിതത്തിന്റെ ആദ്യകാല വിഡ്ഢിത്തത്തെ ക്കുരിചുഒര്ക്കുമ്പൊല് ചിരിയാണ് വരിക
ജീവിതത്തില്‍ ഒരു പെണ്‍കുട്ടിയെ ഉണ്ടാകു  അതിനാല്‍ ആരുടെ കൈ പിടിക്കുന്നുവോ അവളായിരിക്കും ജീവിത കാലം മുഴുവന്‍ കൂടെ ഉണ്ടാകുക .എന്നും അങ്ങനെ യുള്ള ഒരാള്‍ക്ക് വേണ്ടിയുള്ള കാത്തിരുപ്പ് സത്യത്തില്‍ ജീവിത ത്തിലെ സുവര്‍ണകാലം നഷ്ടപ്പെടുത്തി .സുഹൃത്തുക്കളുടെ വിവരണങ്ങളൊക്കെ അത്ഭുതത്ടെ ആയിരുന്നു കേട്ടത്
എങ്ങനെ ഒന്നില്‍ കൂടുതല്‍ പെണ്‍കുട്ടികളെ സ്നേഹിക്കാന്‍ കഴിയുന്നു
അല്ലെങ്കില്‍ സ്നേഹം കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്നു അതായിരുന്നു അത്ഭുതം
ഒരിക്കല്‍ ഒരു പെണ്‍കുട്ടിയെ മനസ്സില്‍ ഉറപ്പിച്ചു കഴിഞ്ഞപ്പോള്‍ അതോടെ എല്ലാം കഴിഞ്ഞു പിന്നീടൊരിക്കലും മറ്റൊരു പെണ്‍കുട്ടിയെ നോക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു എന്ന തോന്നലായിരുന്നു പിന്നീടുണ്ടായത്
എത്രയെത്ര നീക്കങ്ങള്‍ വെറും ഷണ്‍ഡനെപ്പോലെ കണ്ടില്ലെന്നു നടിക്കേണ്ടി വന്നു ജീവിതത്തിലെ മറ്റൊരു വലിയ വിഡ്ഢിത്തമായിരുന്നു അത്
ജീവിതത്തിന്റെ വലിയൊരു ഭാഗം പാഴാക്കി കളഞ്ഞ കാലമായിരുന്നു അത്
അതേസമയം എല്ലാം കഴിഞ്ഞപ്പോള്‍ എത്ര വേണമെങ്കിലും കമ്പാര്‍ട്ട് മെന്റുകള്‍ മനസ്സില്‍ സൃഷ്ടിച്ചു അതിലോക്കെയും ഓരോന്നിനെ കുടിയിരുത്താന്‍ കഴിയും എന്ന തിരിച്ചറിവുണ്ടായത്
എന്നാല്‍ ഇന്നും ഓരോരുത്തരുടെയും ആവശ്യം ഞാന്‍ മാത്രം അല്ലെങ്കില്‍ എനിക്ക് മാത്രം എന്നെ മാത്രം എന്നൊക്കെയുള്ള ആവശ്യങ്ങള്‍ സമ്മതിച്ചു കൊടുക്കുമ്പോള്‍ ഉള്ളില്‍ ചിരിയായിരിക്കും വരിക
സത്യത്തില്‍ ഇതുവരെയുള്ള അനുഭവം വച്ച് നോക്കിയാല്‍ സ്നേഹവും ആകര്‍ഷണവും എല്ലാം വെറും സാഹചര്യങ്ങളുടെ സൃഷ്ടി മാത്രമാണ് മാനസികാവസ്ഥയുടെ വ്യതിയാനം അനുസരിച്ച് ഓരോന്നും സ്വന്തം ജീവനേക്കാള്‍ പ്രിയ തരം  ആണെന്ന് വരെ തോന്നാം .അതുപോലെ തന്നെ അത് അകന്നകന്നു ഒന്നുമല്ലാതായി തീരാം  അല്ലെങ്കില്‍ മനസിലുള്ള അതൃപ്തി മുഴുവന്‍ കേന്ദ്രീകരിച്ചു പരമ  ശത്രുതയിലും എത്താം
രണ്ടുമനുഷ്യ ജീവികളുടെ മാനസിക വ്യാപാരം ഒരെനിലയില്‍ എത്തുകയും സാഹചര്യം ഒത്തു വരികയും ചെയ്‌താല്‍ അവര്‍ തമ്മിലുള്ള ശാരീരിക ബന്ധത്തിന് യാതൊരു അതിരുകളും ഉണ്ടായിരിക്കുന്നതല്ല അവിടെ മറ്റു യാതൊരു വിധ വ്യത്യാസങ്ങളും ഒരു തരത്തിലും ബാധകവും ആയിരിക്കില്ല .അവര്‍ ആര് എന്ത് തുടങ്ങിയ കാര്യങ്ങള്‍ .
മാന്യത സോഷ്യല്‍ നോംസ് ശിക്ഷാവിധികള്‍ അപമാന ഭീതി തുടങ്ങിയവയാണ് മനുഷ്യനെ പിന്തിരിപ്പിക്കുന്നത് എന്നാല്‍ അല്പം പിഴ പറ്റിപ്പോയാല്‍ പിന്നീടത്‌ ഉരുള്‍പൊട്ടല്‍ മാതിരിയാണ് എല്ലാം നശിപ്പിച്ചേ അടങ്ങൂ .എന്നാല്‍ ആരാലും കണ്ടുപിടിക്കപ്പെട്ടില്ലെങ്കിലോ സുഖകരമായ അനുഭൂതിയും
സത്യം ഇതാണ് എല്ലാ മനുഷ്യ മനസിലും ഈ മാതിരി ചിന്തകള്‍ ഉണ്ട് താനും എന്നാല്‍ അത് ഉണ്ടെന്നു അംഗീകരിക്കാന്‍  പോലും ആരും തയ്യാറല്ല മറ്റൊരാള്‍ ഇതിനെക്കുറിച്ച്‌ സൂചിപ്പിക്കാന്‍ പോലും തയ്യറാകാറുമില്ല  സത്യത്തില്‍ മനുഷ്യന് ആകെയുള്ള ഒരേ ഒരു സമ്പാദ്യ മാണിത്
എങ്കിലും ഇതെല്ലം മനസിലാക്കാന്‍ കഴിവുള്ള മനുഷ്യരും നമുക്ക് ചുറ്റും ഉണ്ടെന്നുള്ളതും വാസ്തവം
സത്യത്തില്‍ രണ്ടു മനുഷ്യര്‍ കണ്ടു മുട്ടുമ്പോള്‍ അല്ലെങ്കില്‍ സംസാരിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്‌ പുറമേ  ഒരു രീതിയിലുള്ള ഭാവങ്ങളും സംസാരങ്ങളും നടക്കുന്നെങ്കിലും ഉള്ളില്‍ അന്നേരത്തെ മാനസികാവസ്ഥ അനുസരിച്ചുള്ള കാര്യങ്ങളായിരിക്കും സംഭവിച്ചു കൊണ്ടിരിക്കുന്നത് .
 നമ്മുടെ മുന്നില്‍ രണ്ടു ലോകമനുള്ളത് ഒന്ന് യഥാര്‍ത്ഥ ലോകം മറ്റൊന്ന് മോടി പിടിപ്പിച്ച ലോകം അതിനു യഥാര്ത്യവുമായി യാതൊരു ബന്ധവുമില്ല
ആത്മഗതം കേള്‍ക്കാനുള്ള സംവിധാനം ഉണ്ടെങ്കില്‍ ഒരു പക്ഷെ ഭാവിയില്‍ അതും വന്നു കൂടെന്നില്ല മനുഷ്യന്‍ ലജ്ജിച്ചു തലതാഴ്ത്തേണ്ടി  വന്നേനെ           ഒന്നോര്‍ത്താല്‍ അത്മഗതത്തിന്റെ മൂന്നോ നാലോ വേര്‍ഷന്‍ കാണും അതില്‍ ഇതാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുനത് എന്ന് മനസിലാക്കാന്‍ കഴിയണം  

No comments:

Post a Comment